Ennu Kaanum Ini

എന്നു കാണും ഇനി

Jeevadhara

Songs 2015
Malayalam
എന്നു കാണും ഇനി എന്നു കാണും
എന്റെ ആത്മമണാളനെ എന്നു കാണും
 
ലോത്തിന്റെ കാലത്തെ ഗോമോറ പോലെ
ഇന്നത്തെ ലോകവും എത്തീ  കഷ്ടം
സമുദായമൈത്രിയും സ്നേഹസംസർഗ്ഗവും
ആരാധനാമദ്ധ്യേ പോലുമില്ല

ലോകത്തെയൊന്നാകെ ചുട്ടുകരിക്കുവാൻ
രാഷ്ട്രങ്ങളെ ഒരുക്കുന്നു ദുഷ്ടൻ
ഇന്നു തടുക്കുന്ന ജീവയാവി നിന്നെ
നിത്യരാജ്യത്തിലേക്കാനയിക്കും

അന്ത്യവെയിലിന്റെ സിന്ദൂരരശ്മികൾ
മിന്നിവിളങ്ങുന്നു മന്നിടത്തിൽ
ആയതിൻ നാളെന്നും നാഴികയേതെന്നും
കാതോർത്തു കാത്തിരുന്നൊരുങ്ങി നില്ക്ക