Enneshuvepol Unnathan

എൻ യേശുവേപോലെ ഉന്നതൻ

Jeevadhara

Songs 2015
Malayalam
എന്നേശുവെപ്പോൽ ഉന്നതനാരുള്ളു
തന്റെ സ്നേഹമാരാൽ വർണ്ണിപ്പാനാവുമോ    
കൃപയൊഴുക്കിടുമളവില്ലാതെ
ദയയേകിടുമവനധികം
 
എത്രനല്ല ദൈവം നസ്രായനാമേശു
വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം
ആരാധിച്ചാൽ വിടുതൽ അത്ഭുതത്തിൻ കരങ്ങൾ
ഇൗക്ഷണത്തിൽ വ്യാപരിക്കും ദൈവശക്തിയാൽ

കുരുടരും മുടന്തരും സൗഖ്യമാകുന്നു
ബധിരന്മാർ യേശുവിന്റെ സ്വരം കേൾക്കുന്നു
കുഷ്ഠരോഗം മാറിയവർ സ്തുതിച്ചിടുന്നു
രക്തസ്രാവക്കാരി ശക്തി തൊട്ടറിയുന്നു
 
കടലിന്മേൽ നടന്നവൻ സ്രഷ്ടാവാം ദൈവം
കാറ്റിനെ അടക്കിടുന്ന സർവ്വശക്തനും
ലാസറിനെ ഉയർപ്പിച്ച ജീവനാഥനും
പാപികൾക്കു രക്ഷയേകും പരിശുദ്ധനും

കരയുന്നോർക്കവനെന്നും കരുണാമയൻ
കഴുതമേൽ കയറിയ രാജരാജനും
ദരിദ്രനെ കുപ്പയിൽ നിന്നുയർത്തുന്നവൻ
ഏഴകളെ പൊടിയിൽ നിന്നേറ്റുന്നവൻ