Daivathin Rajyam

ദൈവത്തിൻ രാജ്യം

Jeevadhara

Songs 2015
Malayalam
ദൈവത്തിൻ രാജ്യം ഭക്ഷണമോ - അല്ല
നീതി സമാധാനം സന്തോഷമേ...

സ്നേഹം നിറഞ്ഞ കൂട്ടമേ
മഹിമ വിളങ്ങും പൊൻതളമേ..  
ഏക ഇടയൻ ഒരു കൂട്ടമേ
ഹാ! എത്ര ആനന്ദമേ...

​കക്ഷി വൈരാഗ്യങ്ങൾ ഒന്നുമില്ല
​​തർക്ക-സൂത്രം പിണക്കങ്ങൾ ഒന്നുമില്ല
കൂട്ടം കൂട്ടം ചേർന്നു നിന്ന്
​​പാട്ടുപാടി പുകഴ്ത്തിടുന്നു    
ഹാ! എത്ര മോദമതാർ വർണ്ണിക്കും
​​സ്വർഗ്ഗീയഭാഗ്യമത്...

സീയോൻ മലയിൽ കുഞ്ഞാടുമായ്മേവും
നൂറ്റിനാല്പത്തി നാലായിരങ്ങൾ
ആർക്കും പാടാൻ  കഴിവില്ലാത്ത
പുതിയ പാട്ടു പാടിടുന്നു            
കന്യകമാരവർ  ലോകത്തോട്
മാലിന്യപ്പെട്ടിടാത്തോർ…

വീഥിയിൽ മദ്ധ്യേ ഒഴുകിടുന്നു
​​മഹാ ശുഭ്രമേറിയൊരു ജലപ്രവാഹം
തീരങ്ങളിൽ ഇരുകരയും    
​​ജീവവൃക്ഷം നിന്നിടുന്നു
മാസം തോറും പുതിയഫലം
​​കായിച്ചു നിന്നിടുന്നു...

രാത്രിയില്ലാത്ത ദേശമത് എന്നും
പട്ടാപ്പകൽ പോലെ പ്രകാശിച്ചിടും
കുഞ്ഞാടു തന്നെ മന്ദിരമായ് - തൻ
ശോഭതന്നെ വിളക്കുമായി            
പുതിയ യരുശലേം ആകമാനം
ശോഭിച്ചു നിന്നിടുന്നു