Aathmavin Bhojanam

ആത്മാവിൻ ഭോജനം

Jeevadhara

Songs 2015
Malayalam
ആത്മാവിൻ ഭോജനം, തേനിലും മേൽത്തരം
പാതയ്ക്കു ദീപ്തകം നിൻ തിരുവചനം            
ആനന്ദദായകം ആശ്വാസദായകം​​​​
പാരിലെൻ ആശ്രയം നിൻ തിരുവചനം
 
വചനമാം യേശുവേ എഴുന്നള്ളണേ
വെളിച്ചമായിന്നു നീ വിളങ്ങിടണേ
കാൽവറിനാഥനേ കനിയണമേ
അത്ഭുത ശക്തിയിന്ന് വെളിപ്പെടട്ടെ
 
ജീവന്റെ വചനം ചൈതന്യമുള്ളതാം
ഇരുവായ്ത്തലയുള്ള വാളാവിത്​​    
വേർവിടുവിച്ചിടും പ്രാണനും തനുവും
ഇതു ഭാവ ചിന്തനങ്ങൾ വിവേചിച്ചിടും
                                 
നാലു പതിറ്റാണ്ടുകാലം ശക്തന്മാർ തൻ ഭോജ്യമായ്
താപഭൂവിൽ പൊഴിഞ്ഞതാം മന്നയുമിത്
ഏലിയാവിൻ ഗുഹയിൽ സാവധാനം കേട്ടൊരു          
തരളിത മൃദുസ്വരം തിരുവചനം
              
അന്ധകാരവാഴ്ചകളോടടരാടീടുവാൻ
വിശ്വാസിക്കൊരേയൊരു ആയുധമിത്                
ബന്ധിതർക്കു വിടുതൽ, രോഗികൾക്കു സൗഖ്യം
ആശയറ്റ മാനസത്തിൻ പ്രത്യാശയിത്