Aathmavil Aaradhana

ആത്മാവിൽ ആരാധന

Jeevadhara

Songs 2015
Malayalam
ആത്മാവിലാരാധന തീയാലഭിഷേകമേ...... 
അഗ്നിയാലഭിഷേകം ചെയ്തിടുക നിന്റെ    
ദാസന്മാർ ജ്വലിച്ചിടട്ടെ
രാജ്യങ്ങൾ വിറയ്ക്കട്ടെ യേശുവിൻ നാമത്തിൽ​  
ദാസന്മാർ പുറപ്പെടട്ടെ

ബാലന്മാർ വൃദ്ധന്മാർ യുവതികൾ യുവാക്കന്മാർ      
ആത്മാവിൽ ജ്വലിച്ചിടട്ടെ
സകലജഡത്തിന്മേലും യേശുവിൻ ആത്മാവ്        
ശക്തിയായ് വെളിപ്പെടുന്നു

രോഗങ്ങൾ മാറുന്നു ക്ഷീണങ്ങൾ നീങ്ങുന്നു                                                                                                      
യേശുവിൻ നാമത്തിനാൽ
ഭൂതങ്ങൾ ഒാടുന്നു ശാപങ്ങൾ നീങ്ങുന്നു        
യേശുവിൻ നാമത്തിനാൽ