Yeshuvin Senakal Nam

യേശുവിൻ സേനകൾ നാം

Jeevadhara

Songs 2007
Malayalam
യേശുവിൻ സേനകൾ നാം ജയം നമുക്കുണ്ടല്ലോ
യേശുവിൻ പ്രിയമക്കൾ നാമല്ലോ ജയം നമുക്കുണ്ടല്ലോ  2
 
നിന്നെ തൊടുന്നവരോ നിന്നെയല്ല
ദൈവത്തിൻ കൺമണിയെ തന്നെ  തൊടുന്നു  2
സർവ്വ ശക്തൻ എഴുന്നേൽക്കുന്നു നിനക്കായ്
പുകപോലെ ചിതറുന്നു വൈരികളും  2
 
ഇതു സൈന്യത്താലെയല്ലാ ശക്തിയാലെയല്ലാ
ദൈവത്തിൻ്റെ ആത്മശക്തിയാലത്രെ  2
​​​                       യേശുവിൻ ....... 1
 
ആശയ്ക്കു വകയില്ല എന്നു നിനയ്ക്കേണ്ടാ ​ 
നിന്നെ മെനഞ്ഞവൻ നിനക്കുണ്ടു കൂടെ  2
സൃഷ്ടിക്കും അവൻ കുറവായുള്ളതെല്ലാം
ഏല്പിക്ക തൻ കയ്യിൽ  സകലത്തേയും  2
                       ഇതു സൈന്യ ... 2
                       യേശുവിൻ..... 1

കഷ്ടതയുണ്ടതു സ്ഥിരമല്ലെന്നറിക
നൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ   2
പരിഹാരമുണ്ടെല്ലാ ശോധനകൾക്കും
സർവ്വശക്തൻ നിനക്കരികിലുണ്ട്  2
​                      ഇതു സൈന്യ ....2  യേശു... 2
​​​                      ഇതു സൈന്യ .....4