Yahova Ninte

യഹോവ നിൻ്റെ

Jeevadhara

Songs 2007
Malayalam
യഹോവ നിൻ്റെ കഷ്ടകാലത്തിൽ
നിനക്കു സഹായം നൽകിടട്ടെ
യാക്കോബിൻ ദൈവം - തിരുക്കരത്താൽ  
നിന്നെ അനുദിനം നടത്തിടട്ടെ  2
                                      യഹോവ...1

ആശ്രയിക്കാം തൻ ഭുജബലത്തിൽ
ആരാധിക്കാം പരിശുദ്ധനെ  2
ആശ്വാസദായകൻ ആരിലും-ഉന്നതൻ
ആരാധനയ്ക്കു യോഗ്യൻ താൻ  2

നിൻ്റെ പ്രാർത്ഥനയ്ക്കുത്തരമരുളുമവൻ  
സ്തോത്രയാഗങ്ങളിൽ പ്രസാദിച്ചിടും  2
നിൻ്റെ ക്ലേശമെല്ലാം നീങ്ങിടും
നിത്യ സന്തോഷം നിനക്കേകിടും  2
                                      യഹോവ...1
                                      യാക്കോ...2

നിൻ്റെ നിലവിളി കേട്ടവൻ വിടുതൽ നൽകും
പാപശാപങ്ങൾ രോഗങ്ങൾ നീക്കിടും താൻ  2
നിൻ്റെ അകൃത്യമെല്ലാം മോചിക്കും
സ്വർഗ്ഗസൗഭാഗ്യം നിനക്കേകിടും  2   
                       യഹോവ...1   യാക്കോ...2
                       ആശ്രയിക്കാം...