Yaahe Nee Ente Daivam

യാഹേ നീ എൻ്റെ ദൈവം

Jeevadhara

Songs 2007
Malayalam
യാഹെ നീ എൻ്റെ ദൈവം
യാതൊന്നും ഞാൻ ഭയപ്പെടില്ല  2
അനുദിനമെന്നെ കരുതുന്നതാൽ
അനുഷ്ഠിച്ചിടും ഞാൻ തിരുവചനം   2
                             യാഹെ നീ...2

സമർപ്പിക്കുന്നു എൻ്റെ ജീവിതം
സർവ്വേശ്വരാ! നിൻ കരങ്ങളിൽ
ശക്തിപകർന്നെന്നെ നടത്തിടണെ
മുക്തിദായകാ! ശക്തിദായകാ!  2
                            യാഹെ നീ...2
 
നിൻ്റെ ദാനമാം താലന്തുകൾ
നിൻവചനംപോൽ പങ്കുവച്ചിടും
ലഭിക്കും ലാഭത്തിൻ വിഹിതമെല്ലാം
തിരുസന്നിധെ അർപ്പിച്ചീടും ഞാൻ  2                                  
                          യാഹെ നീ...2
                          അനുദിനം...2
                          യാഹെ നീ...2