Pranapriyan Vanil

പ്രാണപ്രിയൻ വാനിൽ

Jeevadhara

Songs 2007
Malayalam
പ്രാണപ്രിയൻ വാനിൽ വരുമേ
എൻ പ്രാണപ്രിയൻ വാനിൽ വരുമേ   2
മുഴങ്ങീടും കാഹളം ചേർന്നിടും ഞാൻ സ്വർഗത്തിൽ
പ്രിയൻ കൂടെ നിത്യമായി വാഴും   2

രാജ്യങ്ങൾ പൊരുതീടുമ്പോൾ
ഈ ലോകരെല്ലാം ഭ്രമിച്ചീടുമ്പോൾ   2
മയങ്ങീടുകില്ല ഞാൻ എന്നെ ചേർത്തീടുവാനായെൻ
പ്രാണപ്രിയൻ വാനിൽ വരുമെ   2
                                      പ്രാണപ്രിയൻ വാനിൽ...

ഈ ലോകരെല്ലാം എതിർത്തീടിലും
ബന്ധുജനം കൈവിടുകിലും   2
തൻ ജീവൻ നൽകി എന്നെയും വീണ്ടെടുത്തു രക്ഷിച്ച എൻ
പ്രാണപ്രിയൻ വാനിൽ വരുമെ    2
                                     പ്രാണപ്രിയൻ വാനിൽ...

ഇഹത്തിൽ ലോക ജനങ്ങൾ
സമാധാനം ഇല്ലാതലയും   2
വിശ്വസ്തനായി വിശുദ്ധിയോടെ കാത്തിരിക്കും ഞാനെന്നും എൻ
പ്രാണപ്രിയൻ വാനിൽ വരുമെ   2
                                     പ്രാണപ്രിയൻ വാനിൽ...