Naatha Neeyenikku

നാഥാ നീയെനിക്കു

Jeevadhara

Songs 2007
Malayalam
നാഥാ ! നീയെനിക്കഭയമീയുലകിൽ
നീയെൻ്റെ ജീവന്നാധാരം
നീ മതി എനിക്ക് നിൻ കൃപ മതിയെ  
നിന്നിലെൻ അടിസ്ഥാനം  2
 
ഹാ! രുചിച്ചറിയുക നീ മനമേ നിൻ പരനെ
പ്രാണപ്രിയൻ്റെ സ്നേഹത്തെ
കരുണയുള്ളോനവനെന്നും തൻ കരത്താൽ
കണ്ണുനീരെല്ലാം തുടയ്ക്കും
 
പാപ ശാപങ്ങളഖിലവും പോക്കാൻ
പാപിയെന്നെ വീണ്ടെടുപ്പാൻ
അബ്ബാ പിതാവേ! എന്നു വിളിക്കുവാൻ
പുത്രത്വം നൽകിയ സ്നേഹം...2
                 ​​​​      ഹാ! രുചി...1
 
നിത്യ സ്നേഹത്താലെന്നെ താൻ സ്നേഹിച്ചു
നിത്യജീവൻ നൽകിടുവാനായ്
എന്നോടുള്ള തൻ്റെ ദയ വലുതല്ലോ
എൻ പ്രാണനെ രക്ഷിച്ചു സ്തോത്രം...2
                      ​ ഹാ! രുചി...1
 
ആത്മ സ്നേഹിതരെന്നെ തള്ളുകിലും
അപവാദം ചൊല്ലിയെന്നാലും
തള്ളുകയില്ലിനി ഉള്ളം അറിയുന്നോൻ
ഉള്ളംകൈയിൽ  വരച്ച  നാഥൻ​​....2
                     ​ ​​ഹാ! രുചി...2