Kripamel Kripamel

കൃപമേൽ കൃപമേൽ

Jeevadhara

Songs 2007
Malayalam
കൃപമേൽ കൃപമേൽ കൃപ  പകർന്നീടണമെ
കൃപ പകർന്നീടണമെ   2

പാപത്തിൻ്റെ ചേറ്റിൽനിന്നും എന്നെയുയർത്തി  
സ്ഥിരമായ പാറമേൽ നിർത്തിയ നിന്റെ   2
                                        കൃപ...2

ലോകത്തിൻ്റെ മോഹങ്ങൾ എല്ലാം വെറുത്തു
ജീവൻ്റെ പുതുക്കത്തിൽ  നടന്നിടുവാൻ  2
                                       കൃപ...2

വിശ്വാസത്തിൻ പരിശോധനകൾ  വരുമ്പോൾ
എൻ്റെ മനം ആഴത്തിൽ മുറിപ്പെടുമ്പോൾ   2
                                      കൃപ...2

നീക്കം വന്നിടാത്ത നിൻ്റെ വാഗ്ദത്തമെല്ലാം
ആശയോടെ എന്നും ഞാൻ വിശ്വസിച്ചീടാൻ  2
                                      കൃപ...2

നാലുവിരൽ നീളമാകും ആയുസ്സിലെല്ലാം   
നാഥൻ ഹിതം ചെയ്തെൻ ഒാട്ടം തികച്ചിടുവാൻ  2
                                     കൃപ...2