Kashtangalku Sthaanam Undu

കഷ്ടങ്ങൾക്കു സ്ഥാനം ഉണ്ട്

Jeevadhara

Songs 2007
Malayalam
കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്    
എല്ലാ ദുഃഖങ്ങൾക്കും ഹേതുവുണ്ട്   2

ദൈവസ്നേഹം അറിഞ്ഞവർക്കും
ദൈവവിളി ലഭിച്ചവർക്കും
നന്മയ്ക്കായ് വ്യാപരിപ്പാൻ
വിശ്വാസത്തിൻ ശോധനയാം
                         കഷ്ടങ്ങൾ...1

കുശവൻ തൻ കരങ്ങളിലെ    
കളിമണ്ണു പോൽ നമ്മെ താൻ   2
രൂപവും ഭാവവുമേകി
നിരന്തരം പണിയുകയാൽ   2
                       ദൈവ...കഷ്ട...1
 
കഷ്ടതകൾ സഹനത്തേയും  
സഹിഷ്ണുത സിദ്ധതയേയും   2
പരിജ്ഞാനം പ്രത്യാശയേയും    
വിശ്വാസത്താൽ ജ്വലിപ്പിക്കയാൽ   2
​                        ദൈവ...കഷ്ട...1
 
വിശ്വാസത്തിൽ വളർന്നിടുവാൻ  
വിശ്വസ്തരായ് വിളങ്ങിടുവാൻ   2
വിശുദ്ധിയിൽ തികഞ്ഞിടുവാൻ  
തിരുഹിതം നിവർത്തിച്ചിടാൻ   2
                        ദൈവ...കഷ്ട...2