Kaalam Kazhiyarai

കാലം കഴിയായാറായ്

Jeevadhara

Songs 2007
Malayalam
കാലം കഴിയാറായ് കഷ്ടത തീരാറായ്  
ദേവാധിദേവനും വേഗം വന്നിടാറായ്
                                 കാലം...

യുദ്ധങ്ങൾ ക്ഷാമങ്ങൾ ഭൂമി കുലുക്കങ്ങൾ
എല്ലാമതിൻ ലക്ഷണം  2
ഇല്ലിനി നാളുകൾ കാത്തിരിപ്പിൻ കാലം
തീർന്നങ്ങു നാമും പറന്നീടാറായ്   2
                                 കാലം...2

ഇൗ ലോകയാത്രയിൽ ക്ഷീണിതരായ് നമ്മൾ
വീണു തളർന്നീടാതെ  2
ആ നല്ല നാളിനായ് ദീപം തെളിച്ചോരായ്
ഒാരോ നിമിഷവും കാത്തിരിക്കാം  2
                                 കാലം...2

കാഹളധ്വനിയും ദൂതൻ്റെ ശബ്ദവും
ഗംഭീരനാദവുമായ്   2
വന്നീടുമേ കർത്തൻ ആകാശ മദ്ധ്യത്തിൽ
സ്വന്തജനത്തേയും ചേർത്തീടുവാൻ  2
                                 കാലം...2