Daivakrupayin Thanalilum

ദൈവകൃപയുടെ തണലിലും

Jeevadhara

Songs 2007
Malayalam
ദൈവകൃപയിൻ തണലിലും
തിരുനിവാസത്തിൻ മറവിലും
ശാശ്വതഭുജത്തിൻ കീഴിലും
വഹിച്ചിടും ഉന്നതനാം ദൈവമേ
                                     ദൈവകൃപ...

നിത്യതേജസ്സിനായ് വിളിക്കപ്പെട്ടോർ
വിശ്വാസസ്ഥിരതരായ് നിന്നീടുവിൻ   2
ഉത്സാഹത്തിൽ മടുപ്പില്ലാതെയും
ആത്മാവിൽ എരുവോടെ - ആയിരിപ്പിൻ   2
                                    ദൈവകൃപ...

എന്നും അവൻ നിങ്ങൾക്കായ് കരുതുന്നതാൽ
ദൈവത്തിൻ പാദപപീഠേ താണിരിപ്പിൻ   2
പ്രതിയോഗിയാം സാത്താൻ ശക്തനാകയാൽ
നിർമ്മദരായ് നാമോ ഉണർന്നിരിപ്പിൻ   2
                                    ദൈവകൃപ...

ഭൂവിൽ പരീക്ഷകൾ അനുദിനം - വന്നീടുമ്പോൾ
നിരന്തരം അവനെ നാം ധ്യാനിച്ചിടാം   2
കഷ്ടതയിൽ തളരാതെ നിൽപ്പാൻ
പ്രാർത്ഥനയാൽ എന്നും ജാഗരിച്ചിടാം   2
                                   ദൈവകൃപ...2