Daivakripayale Avan

ദൈവകൃപയാലേ അവൻ

Jeevadhara

Songs 2007
Malayalam
ദൈവകൃപയാലെ അവൻ കരുണയാലെ
ഒാരോ ദിനവും നടത്തിടുന്നു   2
താഴ്ചകൾ വന്നിട്ടും വീഴ്ചകൾ വന്നിട്ടും
വലങൈ്ക പിടിച്ചെന്നെ നടത്തിടുന്നു   2
 
സ്തോത്രസ്തുതികളാലെ എൻ്റെ ആവശ്യങ്ങൾ
തിരുമുൻപിൽ ഞാൻ -  സമർപ്പിക്കുന്നേ
വാക്കുമാറാത്തവനായ് എന്നും  കൂടെയുള്ള
നാഥൻ  കൃപയ്ക്കായ് - സ്തുതിച്ചിടുന്നെ

എനിക്കാകുലങ്ങളും പ്രതികൂലങ്ങളും
അടിക്കടിയായ് ഉയർന്നിടുമ്പോൾ   2
ആശ്വാസക്കരങ്ങളാൽ  കോരിയെടുത്തവൻ
തിരുമാറിൽ എന്നെ ചേർത്തിടുമെ   2
                                     സ്തോത്ര...

രോഗക്കിടക്കയിലും ദു:ഖവേളയിലും
നിന്നിൽ മാത്രം ഞാൻ  ആശ്രയിപ്പാൻ   2
കൃപ പകരണം പൊന്നേശു നാഥാ!
അനുദിനം നിന്നെ സ്തുതിച്ചിടുവാൻ   2
                                    സ്തോത്ര...