Yeshu En Sanketham

യേശു എൻ സങ്കേതം

Jeevadhara

Songs 2020
Malayalam
യേശു എൻസങ്കേതം എൻ നിത്യ പാറയുമേ
ആശ്രയം താൻ മാത്രം ആ നാമം സുസ്ഥിരമേ 
പിളർന്നതൊരിക്കൽ ക്രൂശിൽ ചൊരിഞ്ഞ രക്തമതാൽ
വളർന്നു ഞാൻ ദൈവപൈതൽ തൻമഹാസ്നേഹത്താൽ
                                                    യേശു...1
യോഗ്യമല്ലാത്ത ഈ ലോകത്തേറുന്ന മാലിന്യങ്ങൾ
മാർഗ്ഗത്തിലേറിവന്നെന്നെ ഭീതിപ്പെടുത്തിടുമ്പോൾ
ചാരും കാൽവരിമേട്ടിൽ  തകർന്ന മാറിടത്തിൽ 
തോരും കണ്ണുനീരെല്ലാം യേശുവിൻ കൈകളിൽ
                                                                                                       യേശു...1…
ലോകത്തിൻ ആശ്രയമൊന്നും ശാശ്വതമല്ലായ്കയാൽ
ശോകക്കൊടുംകാട്ടിലൂടെ ഒാടി മറയുന്നു ഞാൻ
ദൂരെ ദൂരെ കാണും എൻ നിത്യഭവനത്തെ
വേഗം ഞാനങ്ങുചേരും അതെത്ര ഭാഗ്യമേ     
                                                    യേശു...1…
കൺകൾക്കിമ്പകരമായതൊക്കെയും നശ്വരമേ
മണ്ണിൻ ഭാഗ്യമെല്ലാം മാറിമറഞ്ഞിടുമേ 
വേദന മാത്രമാണെങ്ങും ജീവിത നാളുകളിൽ
മോദങ്ങൾ മാത്രമാണെന്നും സ്വർഗ്ഗീയനാടതിൽ  
                                                   യേശു...1
മുഴങ്ങും കാഹളമെല്ലാം ഗംഭീരനാദത്തോടെ
ധ്വനിക്കും ദൈവത്തിൻ ശബ്ദം വിശുദ്ധരുയിർക്കുമേ
തേജസമ്പൂർണ്ണനാമേശു മേഘത്തിൽ വന്നിടുമ്പോൾ 
ജ്യോതിസ്സുപോലെന്നെന്നേക്കും തൻ കൂടെ വാഴും നാം     
                                                   യേശു...1…
രാത്രിയില്ലാത്തൊരുദേശം എന്നേക്കും പാർപ്പിടമായ്
മർത്ത്യമല്ലാത്തൊരുദേശം പ്രാപിക്കും നിശ്ചയമായ്   
എണ്ണമില്ലാത്ത വിശുദ്ധർ പൊൻകുരുത്തോലയുമായ്
വർണ്ണിക്കും ദൈവത്തിൻനീതി സ്വർഗ്ഗീയ ഗാനത്താൽ
                                                     യേശു...2