Vishudhanmare Cherkkuvaanay

വിശുദ്ധന്മാരേ ചേർക്കുവാനായ്

Jeevadhara

Songs 2020
Malayalam
വിശുദ്ധന്മാരെ ചേർക്കുവാനായ്
യേശു വീണ്ടും   വരുമല്ലോ -2
പ്രതിഫലങ്ങൾ നേടിടുന്ന നാളിനായൊരുങ്ങിടാം -2

താഴ്മ ഭക്തി എന്നിവയ്ക്കായ് 
യേശു നല്കും    പ്രതിഫലം-2
ധനവും മാനം നിത്യജീവൻ നേടിടുന്നു നിശ്ചയം -2

മനവും മുഖവും വാടിടുന്നൊരാശയറ്റ ജീവിതം -2 
തളർച്ച മാറ്റും ക്രിസ്തുവിന്റെ രുധിരത്തിന്റെ 
                                          സാന്ത്വനം-2
                           താഴ്മ....1  ധനവും....1

കുരിശിൻ ചുവട്ടിൽ പാപഭാരം അർപ്പണം
                                       ചെയ്തീടുകിൽ-2
കുരിശു വഹിച്ച രക്ഷകന്റെ കരമതെല്ലാമേറ്റിടും-2
                        താഴ്മ....1    ധനവും....1

തളർച്ചപറ്റി എമ്മവൂസ്സിൻ വഴിയേ യാത്ര ചെയ്തവർ -2
യേശു ജീവിക്കുന്നതിനാൽ പരമമോദം പ്രാപിച്ചു -2
                         താഴ്മ....1    ധനവും....1

 യേശുക്രിസ്തു ജീവിക്കുന്നു പാപികൾക്കഭയമായ് -2
 രോഗികൾക്കുമാതുരർക്കുമേശു താനാശ്വാസമായ് -2
                         താഴ്മ....1    ധനവും....1

 വീണ്ടും വരുന്ന യേശുവിന്റെ വരവിനായൊരുങ്ങിടാം-2
 ഭാരമെല്ലാം ദൂരെയെറിക വേല ചെയ്ക ശീഘ്രത്തിൽ-2
                        താഴ്മ....1    ധനവും....1

 നീതിമാനിനിയും പാരിൽ നീതി തന്നെ ചെയ്യട്ടെ-2
 വിശുദ്ധനിനിയും തന്നെത്തന്നെ വിശുദ്ധിയെ         
                                                തികക്കട്ടെ-2
                           താഴ്മ....2    ധനവും....2