Unaroo Unaroo Sodarare
ഉണരൂ ഉണരൂ സഹോദരരേ
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
ഉണരൂ ഉണരൂ സോദരരേ
ഉയിർ തന്നോനെ നോക്കിടുവിൻ
നിൻപേർക്കായി മരിപ്പതിനായ്
ഉന്നതി വിട്ടവനെത്തിയത്
മലമേൽ നാട്ടിയ കുരിശുകളിൻ
നടുവിലൊരുവൻ പിടയുന്നു
മകനേ നിന്നുടെ പാപത്തിൻ
മറുവിലയായ് അവനുടയുന്നു
ഇടമോ വലമോ നോക്കാതെ
ഉടയവനവനുടെ അരികിൽ വരൂ
അണയാതൊഴുകും തിരുരുധിരം
കഴുകും നിന്നുടെ അകമാകെ
ജീവജലത്തിൻ നീരുറവ
താണ നിലത്തേക്കൊഴുകുന്നു
ഊനമതില്ലാ പാത്രമതേറി
ഉന്നതി പൂകാനുതകുന്നു
താഴുക താവക പാദമതിൽ
കേഴുക തന്നുടെ കരുണയ്ക്കായ്
ശോഭിതമായൊരു ദേശമതിൽ
ശാശ്വത വാസം പ്രാപിക്കാം
ഉണരൂ ഉണരൂ...Lyrics (English)
Unaroo unaroo sodarare
Uyir thannone nokkiduvin
Ninperkayi marippathinay
Unnathi vittavanethiyath
Malamel nattiya kurishukalin
Naduviloruvan pidayunnu
Makhane ninnude papathin
Maruvilayay avanudayunnu
Idamo valamo nokkathe
Udayavanavanude arikil varoo
Anayathozhukum thirurudhiram
Kazhukum ninnude akamake
Jeevajalathin neerurava
Thana nilathekkozhukunnu
Ounamathilla pathramatheri
Unnathi pookanuthakunnu
Thazhuka thavaka padamathil
Keruka thannude karunaykkay
Shobhithamayoru deshamathil
Shashwatha vaasam prapikkaam
Unaroo unaroo...ഉണരൂ ഉണരൂ സോദരരേ
ഉയിർ തന്നോനെ നോക്കിടുവിൻ
നിൻപേർക്കായി മരിപ്പതിനായ്
ഉന്നതി വിട്ടവനെത്തിയത്
മലമേൽ നാട്ടിയ കുരിശുകളിൻ
നടുവിലൊരുവൻ പിടയുന്നു
മകനേ നിന്നുടെ പാപത്തിൻ
മറുവിലയായ് അവനുടയുന്നു
ഇടമോ വലമോ നോക്കാതെ
ഉടയവനവനുടെ അരികിൽ വരൂ
അണയാതൊഴുകും തിരുരുധിരം
കഴുകും നിന്നുടെ അകമാകെ
ജീവജലത്തിൻ നീരുറവ
താണ നിലത്തേക്കൊഴുകുന്നു
ഊനമതില്ലാ പാത്രമതേറി
ഉന്നതി പൂകാനുതകുന്നു
താഴുക താവക പാദമതിൽ
കേഴുക തന്നുടെ കരുണയ്ക്കായ്
ശോഭിതമായൊരു ദേശമതിൽ
ശാശ്വത വാസം പ്രാപിക്കാം
ഉണരൂ ഉണരൂ...