Prardhichal Utharamundu

പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്

Jeevadhara

Songs 2020
Malayalam
പ്രാർത്ഥിച്ചാൽ ഉത്തരമുണ്ട്
യാചിച്ചാൽ മറുപടിയുണ്ട്
മുട്ടിയാൽ തുറന്നീടും
ചോദിച്ചാൽ ലഭിച്ചിടും അതു നിശ്ചയം
                            പ്രാർത്ഥിച്ചാൽ......

നിശ്ചയം നിശ്ചയം അതു നിശ്ചയം
വാക്കു പറഞ്ഞവൻ മാറുകില്ല
നിശ്ചയം നിശ്ചയം അതു നിശ്ചയം
വാഗ്ദത്തം തന്നവൻ അകലുകില്ല
                             പ്രാർത്ഥിച്ചാൽ....1

ആരാധിച്ചാൽ വിടുതലുണ്ട്
ആശ്രയിച്ചാൽ കരുതലുണ്ട്
വിളിച്ചാൽ വിളിപ്പുറത്തെത്തും നിശ്ചയം
വിളി ശ്രവിച്ചാൽ നിത്യരക്ഷ നിശ്ചയം
                      നിശ്ചയം....., പ്രാർത്ഥിച്ചാൽ.....1

അനുതപിച്ചാൽ പാപമോക്ഷമുണ്ട്
മനം തകർന്നാൽ അവനരികിലുണ്ട്
വിശ്വസിച്ചാൽ മഹത്വം കാണും നിശ്ചയം
നിത്യഭവനത്തിൽ നിത്യവാസം നിശ്ചയം
                നിശ്ചയം....., പ്രാർത്ഥിച്ചാൽ.....1

മാറായെ മാധുര്യമാക്കിടുമേ
ശത്രുവിന്മേൽ ജയം നൽകിടുമേ
സമൃദ്ധിയായ് അനുഗ്രഹം നൽകും നിശ്ചയം
മാറാത്ത വാഗ്ദത്തം നൽകും നിശ്ചയം
                          പ്രാർത്ഥിച്ചാൽ.....2
                    നിശ്ചയം....., പ്രാർത്ഥിച്ചാൽ.....1