Njangal Uyarthidunnu

ഞങ്ങൾ ഉയർത്തിടുന്നു

Jeevadhara

Songs 2020
Malayalam
ഞങ്ങൾ ഉയർത്തിടുന്നു ഞങ്ങൾ ഘോഷിച്ചിടുന്നു
ദൈവത്തിൻ കുഞ്ഞാടിനെ
ലോകത്തിൻ പാപങ്ങളേറ്റെടുത്തുകൊണ്ട്
ക്രൂശിൽ മരിച്ചവനെ

പാപത്തിൻ ബന്ധനത്തെ 
പാരിൽനിന്നും അകറ്റിടുവാൻ
പരലോകം വിട്ടിറങ്ങി
അന്യായ ബന്ധനത്തിൻ അമിക്കയറഴിച്ചവൻ
തൻചുമലിൽ വഹിച്ചുവല്ലോ
                                       ഞങ്ങൾ.....
ആരുമേകീടാതവണ്ണം ദേഹത്തെ പിളർന്നവൻ
ആഹാരമായ് തന്നൂ
ചേറ്റിൽ വീണ ദേഹികളെ ഏറ്റെടുത്തു 
                                      കഴുകുവാൻ
തിരുനിണം ഊറ്റിത്തന്നു
                                                                    ഞങ്ങൾ.....
താതന്റെ ഹിതമറിഞ്ഞ് തന്റെ ഹിതങ്ങളെല്ലാം
പൂർണ്ണമായ് വിട്ടൊഴിഞ്ഞു
ഊനമില്ലാ തിരുമേനി ചാട്ടവാറടിയേൽക്കാൻ
പാപികൾക്കായ് ഏൽപ്പിച്ചവൻ
                                                                   ഞങ്ങൾ ......
ഏകനായ് ക്രൂശതിന്മേൽ ശത്രുവിന്റെ 
                               തല തകർത്ത്
ഏറ്റെടുത്തു ശാപമെല്ലാം
ഇഷ്ടരെല്ലാം നിത്യതയിൽ ഒത്തുചേർന്നു 
                                വസിപ്പാനായ്
സ്വർഗ്ഗവാതിൽ തുറന്നുവച്ചു 
           ഞങ്ങൾ.....2