Nanma Praapikkum
നന്മ പ്രാപിക്കും
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്റെ യാത്രയിൽ ഖേദം വരികയില്ല നീയാഗ്രഹിച്ച തുറമുഖമണയും കൊടുങ്കാറ്റിനെയവൻ ശാന്തമാക്കും കടലോളങ്ങൾക്കവനതിരു വയ്ക്കും പടകിൽ നിന്നോടൊപ്പം അധിവസിക്കും നിന്നെ വീഴ്ത്തുവാൻ ശത്രു കെണിയൊരുക്കും വീഴ്ച കാണുവാനവൻ പതിയിരിക്കും ബലവാനവൻ നിന്നെ പിടിച്ചതിനാൽ ബലമേറും ഗോപുരമതിലണയും നിന്റെ ശത്രുവിൻ തല തകർത്തതിനാൽ ക്രൂശിൻ ശക്തിയാൽ ജയം ലഭിച്ചതിനാൽ ഒരു ശാപവും നിന്നെ തൊടുകയില്ല ഒരു രോഗവും നിന്നെ തളർത്തുകില്ല ഗിലയാദിൻ വൈദ്യനവൻ നിനക്കായ് അഭിഷേകത്തിൻ തൈലക്കൂട്ടൊരുക്കും സൗഖ്യദായകൻ നിന്റെ കരം പിടിക്കും പുതുശക്തിയാലനുദിനം നിറയ്ക്കും സർവ്വതിന്മയും കളവായ് പറയും നിന്റെ പേർ മായിക്കുവാൻ വൃഥാ ശ്രമിക്കും ഭക്തർനാമം തലമുറ തലമുറയായ് എന്നേക്കുമോർമ്മയിൽ നിലനിന്നിടും ശത്രുവിന്റെ പേരിനി ഒാർക്കയില്ല അവൻ നിന്ന സ്ഥലമിനി കാണുകില്ല നന്മ പ്രാപിക്കും തിന്മ തൊടുകയില്ല നിന്റെ യാത്രയിൽ ഖേദം വരികയില്ല
Lyrics (English)
Nanma praapikkum thinma thodukayilla Ninte yaathrayil khedam varikayilla Neeyaagrahicha thurumughamanayum Kodunkaattineyavan shaanthamaakkum Kadaloalngalkkavanathiru vaykkum Padakil ninnodoppam adhivashikkum Ninne veezhttuvaan shatru keniyorukkum Veezhcha kaanuvaanavan pathiyirikkum Balavaanavan ninne pidichathinaal Balamerum gopuramathilanayum Ninte shatruvin thala thakarthathinaal Krooshin shakthiyaal jayam labhichathinaal Oru shaapavum ninne thodukayilla Oru rogavum ninne thalarthukilla Gilayaadin vaidyanavan ninakkay Abhishekatthin thailakkoottorukkum Saukhyadaayakan ninte karam pidikkum Puthusakthiyaalanudinam niraykkum Sarvathinmayum kalavaay parayum ninte Per maayikkuvaan vrithaa shramikkum Bhaktarnaamam thalamura thalamuraaya Ennekkumormmayil nilaninnidum Shatruvinte perini orkkayilla Avan ninna sthalamini kaanukilla Nanma praapikkum thinma thodukayilla Ninte yaathrayil khedam varikayilla