Maattamilla Vachanam

മാറ്റമില്ലാ വചനം

Jeevadhara

Songs 2020
Malayalam
മാറ്റമില്ലാ വചനം യേശുവിന്റെ വചനം
പാർത്തലമിന്നാകെ വ്യാപരിക്കുന്നു
ഒരുങ്ങുവിൻ വേഗം ഒരുങ്ങുവിൻ
ഉന്നതനെ എതിരേൽക്കാൻ
കാൽവരിയിൽ മരിച്ചവനെഴുന്നള്ളാറായ്
കാഹളത്തിൻ നാദത്തോടെ
ഘോര പാപക്കറകളേയും കഴുകിടുവാൻ
തങ്കച്ചോരയിന്ന് വ്യാപരിക്കുന്നൂ 
ഭീതിവേണ്ട ശങ്കവേണ്ട സോദരരേ
നിങ്ങൾ പാദപീഠേ ചേർന്നിരിക്കൂ
മായമില്ലാ പാലാകും തിരുവചനത്താലെ 
മാലിന്യം മാറ്റുമവൻ
                            കാൽവരിയിൽ...1
                            ഘോര പാപ....2
ഏറ്റുമുട്ടാൻ വീണ്ടുമവൻ വന്നിടുമേ
തന്റെ വാഴ്ചയുടെ ചെങ്കോലുമായ്
ഓർത്തുകൊള്ളൂ അങ്കിയതിൽ 
                             മുദ്രയേറ്റുവാൻ
നിത്യ ദണ്ഡനത്തിൽ പെട്ടുപോകാതെ 
                       കാൽവരിയിൽ.......1
                        ഘോര പാപ....2