Ithuvareyenne Karuthiya Nadha
ഇതുവരെയെന്നെ കരുതിയ നാഥാ
Jeevadhara
•Songs 2020
Malayalam
•Lyrics (Malayalam)
ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവകൃപ മതിയാം
ഗുരുവരനാം നീ കരുതുകിൽ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനേ
അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ
പരിമളതൈലം പകരുമെൻ ശിരസ്സിൽ
ഇതുവരെ..1
പരിചിതർ പലരും പരിഹസിച്ചെന്നാൽ
പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ
തിരുചിറകടിയിൽ മറച്ചിരുൾ തീരും
വരെയെനിക്കരുളും അരുമയോടഭയം
ഇതുവരെ…1
കരുണയിൻ കരത്തിൻ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെൻ തണലായ്
ഒരു പൊഴുതും നീ പിരിയുകയില്ല
ഇതുവരെ…1
മരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻ
ശരണമറ്റവനായ് പരിതപിക്കാതെ
വരുമെനിക്കരികിൽ വഴിപതറാതെ
കരംപിടിച്ചെന്നെ നടത്തിടുവോൻ നീ
ഇതുവരെ…1
തലചരിച്ചീടുവാൻ സ്ഥലമൊരു ലവമീ
ഉലകിതിലില്ല മനുജകുമാരാ
തലചരിക്കും ഞാൻ തവ തിരുമാർവ്വിൽ
നലമൊടു ലയിക്കും തവമുഖപ്രഭയിൽ
ഇതുവരെ…2Lyrics (English)
Ithuvareynne karuthiya naathaa
Iniyenikkennum thavakripa mathiyaam
Guruvranaam nee karuthukil pinne
Kuravoru cheruthum varikilla parane
Arikalin naduvil virunnorukkum nee
Parimalathailam pakarumen shirassil
ithuvare..1
Parichithar palarum parihasichennal
Parichil nee kripayal paricharichenne
Thiruchirakadiyil marachirul theerum
Vareyenikkarulum arumayodabhayam
ithuvare…1
Karunayin karathin karuthalillatha
Oru nimishavumee maruvillenkil
Iravilennoliyay pakalilen thanalay
Oru pozhuthum nee piriyukayilla
ithuvare…1
Maranathin nizhal thaazhvaryathilum njan
Sharanamattavanay parithapikkathe
Varumenikkarikil vazhipatharathe
Karampidichenne nadathiduvon nee
ithuvare…1
Thalacharicheeduvan sthalamoru lavamee
Ulakithililla manujakumaraa
Thalacharikkum njan thava thirumaarvvil
Nalamodu layikkum thavamukha prabhaayil
ithuvare…2ഇതുവരെയെന്നെ കരുതിയ നാഥാ
ഇനിയെനിക്കെന്നും തവകൃപ മതിയാം
ഗുരുവരനാം നീ കരുതുകിൽ പിന്നെ
കുറവൊരു ചെറുതും വരികില്ല പരനേ
അരികളിൻ നടുവിൽ വിരുന്നൊരുക്കും നീ
പരിമളതൈലം പകരുമെൻ ശിരസ്സിൽ
ഇതുവരെ..1
പരിചിതർ പലരും പരിഹസിച്ചെന്നാൽ
പരിചിൽ നീ കൃപയാൽ പരിചരിച്ചെന്നെ
തിരുചിറകടിയിൽ മറച്ചിരുൾ തീരും
വരെയെനിക്കരുളും അരുമയോടഭയം
ഇതുവരെ…1
കരുണയിൻ കരത്തിൻ കരുതലില്ലാത്ത
ഒരു നിമിഷവുമീ മരുവിലില്ലെനിക്ക്
ഇരവിലെന്നൊളിയായ് പകലിലെൻ തണലായ്
ഒരു പൊഴുതും നീ പിരിയുകയില്ല
ഇതുവരെ…1
മരണത്തിൻ നിഴൽ താഴ്വരയതിലും ഞാൻ
ശരണമറ്റവനായ് പരിതപിക്കാതെ
വരുമെനിക്കരികിൽ വഴിപതറാതെ
കരംപിടിച്ചെന്നെ നടത്തിടുവോൻ നീ
ഇതുവരെ…1
തലചരിച്ചീടുവാൻ സ്ഥലമൊരു ലവമീ
ഉലകിതിലില്ല മനുജകുമാരാ
തലചരിക്കും ഞാൻ തവ തിരുമാർവ്വിൽ
നലമൊടു ലയിക്കും തവമുഖപ്രഭയിൽ
ഇതുവരെ…2