Daivamente Koodeyund

ദൈവമെൻ്റെ കൂടെയുണ്ട്

Jeevadhara

Songs 2020
Malayalam
ദൈവമെന്റെ കൂടെയുണ്ട്
രാവിലും പകലിലും കൂടെയുണ്ട്  

യാത്രയിൽ ഞാൻ ക്ഷീണിക്കുമ്പോൾ  
താങ്ങി എന്നെ നടത്തിടുന്നു 
                           ദൈവമെന്റെ....
ഞാനുറങ്ങും നേരമെല്ലാം         
ദൈവമെന്നെ കാവൽ ചെയ്യും 
                          ദൈവമെന്റെ…
എൻ തലയിലെ മുടികൾപോലും
അവനറിയാതെ പൊഴിയുകില്ല      
                           ദൈവമെന്റെ…
എന്റെ എല്ലാ ആവശ്യവും     
നൽകി എന്നെ പാലിക്കുന്നു
                          ദൈവമെന്റെ….
ക്ഷീണിതനായ് ഞാനലഞ്ഞാൽ
ആശ്വാസമേകുവാൻ കൂടെയുണ്ട്   
                          ദൈവമെന്റെ…2