Athmashakthiye Irangiyennil Vaa

ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ

Jeevadhara

Songs 2020
Malayalam
ആത്മശക്തിയേ ഇറങ്ങിയെന്നിൽ വാ 
ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ             2
 സ്വർഗ്ഗീയാഗ്നിയേ ഇറങ്ങിയെന്നിൽ വാ
ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ..        -2    ആത്മ...                 
ആത്മനദിയായൊഴുകി എന്നിലിന്നു വാ
ആത്മശക്തിയായൊഴുകി എന്നിലിന്നു വാ
മഴപോലെ പെയ്തിറങ്ങി വാ.. -4

പെന്തക്കൊസ്തു നാളിലെയാ മാളികമുറി
അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനേ
അഗ്നിജ്വാലപോൽ പിളർന്നിറങ്ങി വാ
കൊടുങ്കാറ്റുപോലെ വീശിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ.. -4

കഴുകനെപ്പോലെ ചിറകടിച്ചുയരാൻ
തളർന്നുപോകാതെ ബലം ധരിച്ചോടുവാൻ
കാത്തിരിക്കുന്നിതാ ഞാനും യഹോവേ
ശക്തിയെ പുതുക്കുവാൻ എന്റെയുള്ളിൽ വാ
മഴപോലെ പെയ്തിറങ്ങി വാ.. -4

ഏലിയാവിൻ യാഗത്തിൽ ഇറങ്ങിയ തീയേ
മുൾപ്പടർപ്പിൽ മോശമേലിറങ്ങിയ തീയേ
ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ
ഒരു പ്രാവുപോൽ പറന്നിറങ്ങി വാ
മഴപോലെ പെയ്തിറങ്ങി വാ......	4