Yeshuvinte Rakthathal Ente

യേശുവിന്റെ രക്തത്താൽ എൻ്റെ

Jeevadhara

Song 2017
Malayalam
യേശുവിന്‍റെ രക്തത്താല്‍ എന്‍റെ
പാപമെല്ലാം കഴുകി
ജീവന്‍റെ പുസ്തകത്തില്‍ എന്‍റെ പേരും
നാഥന്‍ എഴുതിച്ചേര്‍ത്തു

വിശ്വസിക്കുന്നവര്‍ക്കായ് തന്നെ
പരസ്യമായ് കാഴ്ചയാക്കി
ചേറ്റില്‍ കിടന്നെന്നെ പാറമേല്‍ നിര്‍ത്തുവാന്‍
താതന്‍ പ്രസാദിച്ചപ്പോള്‍

ഞാന്‍ ചെയ്ത പാപങ്ങളാല്‍ യേശു
ക്രൂശിന്മേല്‍ യാഗമായി
എന്നുടെ പാപത്തിന്‍ ശിക്ഷയാം മരണത്തെ
ക്രൂശിന്മേല്‍ രുചിനോക്കി

എനിക്കായ് മരിച്ചവനെ ഇനിമേല്‍
നിനക്കായ് ജീവിക്കുവാന്‍
ദേഹവും ദേഹിയും ആത്മാവും ഞാനിതാ
പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നു

ഇന്നിതാ ആത്മാവിനാലെ ഞാന്‍
ബന്ധിക്കപ്പെട്ടവനായ്
ഓടുന്നു എന്നുടെ വേല തികയ്ക്കുവാന്‍
നിന്‍ നാമം മഹത്വപ്പെടാന്‍

ജീവിച്ചീടുന്നു എങ്കില്‍ ഇനിമേല്‍
ക്രിസ്തുവിനായ് മാത്രം
പാനീയ യാഗമായ് തീരുവാന്‍ എന്‍ നാഥാ!
കൃപ എനിക്കേകിടണേ
യേശുവിന്‍റെ…..