Vishwasikale Vishwasikale

വിശ്വാസികളേ വിശ്വാസികളേ

Jeevadhara

Song 2017
Malayalam
വിശ്വാസികളെ വിശ്വാസികളെ 
ഉയർത്തിടുവിൻ ജയത്തിൻ കൊടികൾ 
ഏക്കാളം ഏക്കാളം ധ്വനിപ്പാൻ കാലമായ് 
മൽ പ്രിയൻ വരുന്നു 

നിരന്നീടുവിൻ നിരന്നീടുവിൻ 
പോർ വീരരായി നാം സുധീരരായ്  നാം 
ധരിപ്പിൻ ധരിപ്പിൻ സർവ്വായുധ വർഗം 
ആത്മാവിൽ ധരിപ്പിൻ - ആത്മാവിൽ ധരിപ്പിൻ 

സത്യം കെട്ടുവിൻ സത്യം കെട്ടുവിൻ 
അരക്കു കെട്ടുവിൻ കവചം ധരിപ്പിൻ 
രക്ഷയാം രക്ഷയാം ശിരസ്‌ത്രം ധരിപ്പിൻ 
ആത്മാവിൽ ധരിപ്പിൻ - ആത്മാവിൽ ധരിപ്പിൻ 

സമാധാനമാം സമാധാനമാം 
സുവിശേഷം ധരിപ്പിൻ കാലിനു ധരിപ്പിൻ 
എല്ലാറ്റിനും മീതെ തീ അമ്പു കെടുപ്പിൻ 
തീ അമ്പു കെടുപ്പിൻ - തീ അമ്പു കെടുപ്പിൻ

പോരാട്ടമുള്ളത്  പോരാട്ടമുള്ളത് 
ഈ ലോകാരോടല്ല ജഡികാരോടല്ല 
സ്വാർലോക സ്വർലോക ദുഷ്ടാത്മാ സേനയിൽ  
ദുഷ്ടാത്മാ സേനയിൽ - ദുഷ്ടാത്മാ സേനയിൽ  

ക്ഷീണം തീർന്നുപോം ക്ഷീണം തീർന്നുപോം 
ക്ഷീണങ്ങൾ തീർന്നുപോം മൽപ്രിയൻ വരുമ്പോൾ 
ആനന്ദം  ആനന്ദം നിത്യാനന്ദമുണ്ട് 
ജയം നമുക്കുണ്ട് - ജയം നമുക്കുണ്ട്
                                                   വിശ്വാസികളെ