Vazhum Njanen Rakshithavin

വാഴും ഞാനെൻ രക്ഷിതാവിൻ

Jeevadhara

Song 2017
Malayalam
വാഴും ഞാനെന്‍ രക്ഷിതാവിന്‍  കൂടെയെപ്പോഴും
തന്‍ കൃപയിലാശ്രയിക്കും എല്ലാ നാളും ഞാന്‍
പാടും  എന്നും ഞാന്‍ എന്‍റെ പ്രിയനെ -2
വാഴും…

എന്‍റെ പ്രിയന്‍ വാനില്‍  നിന്നെഴുന്നള്ളീടുന്ന
മാറ്റൊലി ഞാന്‍ കേട്ടീടുന്നു നാട്ടിലെങ്ങുമെ
ക്ഷാമം ഭൂകമ്പം അതിനാരംഭം -2
വാഴും…

ക്ഷാമത്താലീ ക്ഷോണി എങ്ങും ക്ഷീണ
മാകുമ്പോള്‍
എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്‍റെ പ്രിയനില്‍
എന്നെ പോറ്റിടും എന്‍റെ രക്ഷകന്‍ -2
വാഴും…

ഇന്നലെക്കാളിന്നു ഞാനെന്‍  പ്രിയന്‍ നാടിനോ-
ടേറ്റം അടുത്തായതെനിക്കെത്രയാനന്ദം
എന്‍റെ പ്രിയനെ ഒന്നു കാണുവാന്‍ -2
വാഴും…

ഈ വാരിധിയില്‍ വന്‍ തിരയില്‍ തള്ളലേറ്റു ഞാന്‍
മുങ്ങിടാതെ പ്രിയനെന്‍റെ ബോട്ടിലുണ്ടല്ലോ
ഗാനം പാടിയെന്‍ നാട്ടിലെത്തുമെ -2
വാഴും…

എന്‍ രക്ഷിതാവേ നിന്‍ വരവു കാത്തു കാത്തു ഞാന്‍
ഈ ദുഷ്ടലോകെ കഷ്ടതകള്‍ എത്ര ഏല്‍ക്കണം
നിന്നെ കാണുമ്പോള്‍ എന്‍ ദുഃഖം തീര്‍ന്നു പോം -2
വാഴും…2
പാടും  എന്നും…2.,
വാഴും….1