Siyon Sanchari Njan

സീയോൻ സഞ്ചാരി ഞാൻ

Jeevadhara

Song 2017
Malayalam
സീയോന്‍ സഞ്ചാരി ഞാന്‍
യേശുവില്‍ ചാരി ഞാന്‍
പോകുന്നു  കുരിശിന്‍റെ പാതയില്‍ ….2

മോക്ഷയാത്രയാണിത് ഞാന്‍ നടപ്പത്
കാഴ്ചയാലെയല്ല വിശ്വാസത്താലെയാം -2
വീഴ്ചകള്‍ താഴ്ചകള്‍ വന്നിടും വേളയില്‍
രക്ഷകന്‍ കൈകളില്‍ താങ്ങിടും -2                        സീയോന്‍….1


ലോകമേതും യോഗ്യം അല്ലെനിക്കതാല്‍
ശോകമില്ല; ഭാഗ്യം ഉണ്ടു ക്രിസ്തുവില്‍ -2
നാഥനു മുള്‍മുടി നല്‍കിയ ലോകമേ
നീ തരും പേരെനിക്കെന്തിനായ് -2                        സീയോന്‍….1

സാക്ഷികള്‍ സമൂഹം എന്‍റെ ചുറ്റിലും
നില്‍ക്കുന്നായിരങ്ങള്‍ ആകയാലെ ഞാന്‍ -2
ഭാരവും പാപവും വിട്ടു ഞാന്‍ ഓടുമേ
നേരവും യേശുവെ നോക്കിടും -2                         സീയോന്‍….1

എന്നെ നേടുന്ന സന്തോഷമോര്‍ത്തതാല്‍
നിന്ദകള്‍ സഹിച്ചു മരിച്ച നാഥനെ -2
ധ്യാനിച്ചും മാനിച്ചും സേവിച്ചും പോകയില്‍
ക്ഷീണമെന്തന്നറികില്ല ഞാന്‍ -2                       സീയോന്‍….1

 
ബാലശിക്ഷ നല്‍കുമെന്നപ്പനെങ്കിലും
ചേലെഴും  തന്‍ സ്നേഹം  കുറഞ്ഞുപോയിടാ -2
നന്‍മയെ തന്‍കരം നല്‍കുമെന്നീശനില്‍