Rajavulledath Rajakolahalamund

രാജാവുള്ളിടത്ത് രാജകൊലാഹലമുണ്ട്

Jeevadhara

Song 2017
Malayalam
രാജാവ് ഉള്ളടത്തു രാജ കോലാഹലമുണ്ട്
ആത്മാവുള്ളടത്ത് ആത്മ പ്രവാഹമുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
യേശു രാജനുള്ളിടത്ത് ആരാധനയുണ്ട്
ആരാധനയുണ്ട് ആരാധനയുണ്ട്
ആത്മാവിന്‍റെ ആരാധനയുണ്ട്

സൈന്യത്തിലല്ല ശക്തിയാലല്ല
ദൈവത്തിന്‍റെ ആത്മ ശക്തിയാലത്രേ-
വ്യർത്ഥവുമല്ല പാരമ്പര്യമല്ല
കുഞ്ഞാടിന്‍റെ രക്തത്തിന്‍റെ ശക്തിയാലത്രേ;- രാജാവ്…

മഹത്വത്തിനും സ്തോത്രത്തിനും
സർവ്വബഹുമാനത്തിനും യോഗ്യനായവൻ
യഹൂദഗോത്രത്തിൽ സിംഹമായവൻ
രാജാധി രാജൻ കർത്താധി കർത്തൻ;- രാജാവ്…

അറുക്കപ്പെട്ട ദൈവകുഞ്ഞാടേ-ക്രൂശിൽ
തറയ്ക്കപ്പെട്ട ദൈവകുമാരാ
ഒരുങ്ങീടുന്ന മണവാട്ടിയെ വാനിൽ
എടുത്തിടുവാൻ വേഗം വരുന്നവനേ;- രാജാവ്…