Pulariyin Prakaasham Virinjidaaray

പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായി

Jeevadhara

Song 2017
Malayalam
പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായി 
നീതിയിൻ സൂര്യൻ ഉദിച്ചിടാറായി 
പല നാൾ കാത്തൊരെൻ  പ്രിയന്റെ പൊൻ മുഖം  
നേരിൽ വാനിൽ കണ്ടിടാറായി  
പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായി 

പുതു ഭവനം ഒരുക്കിടുന്നു മനാഥൻ എനിക്കായ് സ്വർപുരിയിൽ 
പുരുമോദം എൻ പ്രിയനുമായ് മാലന്യേ വാഴുവാൻ കൊതിയേറുന്നു 
പരദേശ വാസം വിട്ടെൻ പരത്തിലെ ഗേഹം പൂകാൻ 
മീവൽ കിളി പോൽ മടങ്ങിടും ഞാൻ 
പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായി 

ക്ഷാമങ്ങളും ഭൂകമ്പവും വചനം പോൽ അവിടവിയുയർന്നിടുന്നു 
കുരിശന്നർദ്ധം ഗ്രഹിച്ചിടാതെ അലയുന്നു കുരുടാരായ്  ആത്മീയരും 
കാലത്തിൻ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞതിവേഗം 
വിശുദ്ധിയും വേലയും തികച്ചിടും ഞാൻ 
പുലരിയിൻ പ്രകാശം വിരിഞ്ഞിടാറായി