Paramaguruvaranaam Yeshuve

പരമഗുരുവരനാം യേശുവേ

Jeevadhara

Song 2017
Malayalam
പരമ ഗുരുവരനാം യേശുവേ! നീ

വരം താ പ്രാര്‍ത്ഥന ചെയ്തിടാന്‍

ഇരുവരോ മൂവരോ തിരുനാമത്തില്‍

വരികില്‍ വരുമെന്നരുളിയോനെ

തിരു സാന്നിദ്ധ്യം സദാ നല്‍കണം

ശരണം നീ മാത്രമെന്‍ നാഥനേ!

പരമ…1

തിരു മുമ്പില്‍ കഴിക്കുന്ന പ്രാര്‍ത്ഥനയ്ക്കുത്തരം

അരുളണമേ പ്രിയ നാഥനേ!

മനം നൊന്തു യാചന ചെയ്യുമ്പോഴെല്ലാം

കനിവിന്‍റെ ഉറവുകള്‍ തുറന്നവനേ!-2

പരമ…1

ജനം നിന്നിലാനന്ദിച്ചീടുവാനവരില്‍

വീണ്ടും നിന്‍ ജീവനെ നല്‍കണേ

മാളികയില്‍ തവ ദാസരില്‍ നല്‍കിയ

വരമെങ്ങള്‍ക്കരുളുക ഈ തരുണം-2

പരമ…1

അനവധിയാവശ്യങ്ങള്‍ തിരുസവിധേ

ഉയര്‍ത്തുന്നു വിശ്വാസക്കൈകളാല്‍

അശരണരാകുലര്‍ രോഗികളായോര്‍

കരുണയിന്‍ കരതലം കണ്ടിടട്ടെ -2

പരമ…2

ഇരുവരോ…

പരമ…2