Paathacku Deepamakum Vachaname

പാതയ്ക്ക് ദീപമാകും വചനമേ

Jeevadhara

Song 2017
Malayalam
പാതയ്ക്ക് ദീപമാകും വചനമേ 
പാപിക്ക് രക്ഷയേകും വചനമേ 
പാരിന്നു പ്രകാശമേകും വചനമേ 
പാവന നിണം ചൊരിഞ്ഞ വചനമേ 

വചനം വചനം വാഗ്‌ദത്ത വചനം 
ആത്മ നിറവേകുന്ന ആശ്വാസ വചനം 
ആത്മ ബലമേകും ആത്മാവിന്റെ മോചനം 
നിത്യ ജീവനേകും തിരു വചനം 2

പരദേശിയായ്  ഞാൻ പാർക്കുന്ന വീട്ടിൽ 
കീർത്തനങ്ങളല്ലോ നിന്റെ സത്യ വചനം 
ബാലൻ തന്റെ പാതയെ നിർമ്മലമാക്കീടുവാൻ 
ശത്രുവിന്റെ അസ്ത്രങ്ങളെ സൂക്ഷിച്ചോഴിഞ്ഞീടുവാൻ 
കയ്യിലിരിക്കും വാളല്ലോ നിൻ നിത്യ വചനം 
വചനം വചനം വാഗ്‌ദത്ത വചനം 

തേനിലും തേൻകട്ടയിലും മാധുര്യം നിൻ വചനം 
ആത്മാവിന്റെ മാലകറ്റും തിരുവചനം 
കല്ലറകൾ തുറക്കും ബന്ധനങ്ങൾ മുറിക്കും 
ശാപ രോഗം നീക്കും പാപക്കറ കഴുകും 
ജീവ ജല നദിയല്ലോ രക്ഷ വചനം 
വചനം വചനം വാഗ്‌ദത്ത വചനം 
പാതക്ക് ദീപമാകും വചനമേ 
വചനം വചനം വാഗ്‌ദത്ത വചനം 
നിത്യ ജീവനേകും തിരു വചനം 3