Kurishinte Paathayil

കുരിശിന്റെ പാതയിൽ

Jeevadhara

Song 2017
Malayalam
കുരിശിന്റെ പാതയിൽ ഇടുക്കമുണ്ട് 
കുരിശിന്റെ പാതയിൽ ഞെരുക്കമുണ്ട് 
തളരാതെ മകനെ പതറാതെ  മകളെ 2
ഉത്ഥിതനായവൻ കൂടെയുണ്ട് 2

വഴിയാവാൻ നിന്നെ വഴി നടത്തും 
സത്യത്തിൻ പാതയിൽ വഴി നടത്തും 2
ജീവനായവൻ നിന്റെ ജീവിതത്തെ 
നിത്യ ജീവനിലേക്കാനയിക്കും   2
കുരിശിന്റെ പാതയിൽ
പ്രതികൂലങ്ങൾ നിനക്കേറിവരും 
തിരമാലകൾ പോലെ ആഞ്ഞടിക്കും 2
അനുകൂലമായവൻ കരം പിടിച്ച് 
നിത്യതയോളം പരിപാലിക്കും 2
കുരിശിന്റെ പാതയിൽ 
ലോകത്തിൻ താങ്ങുകൾ മാറിടുമ്പോൾ 
ലോകം വെറുത്തോൻ നിൻ കൂടെയുണ്ട് 2
ലോകത്തിൽ കഷ്ടങ്ങൾ ഏറിടുമ്പോൾ 
ലോകത്തെ ജയിച്ചവൻ കൂടെയുണ്ട് 2
കുരിശിന്റെ പാതയിൽ
പാപത്തെ ഓർത്തു നീ അനുതപിച്ചാൽ 
തിരു രക്തം നിന്നെ കഴുകിടുമേ 2
വിശുദ്ധിയോടെന്നും നീ ഒരുങ്ങി നിന്നാൽ 
സ്വർഗ്ഗ സീയോനിൽ നീ വാണീടുമേ 2
കുരിശിന്റെ പാതയിൽ 
തളരാതെ മകനെ