Karthavin Gambheeranaadham

കർത്താവിൻ ഗംഭീരനാദം

Jeevadhara

Song 2017
Malayalam
കർത്താവിൻ ഗംഭീര നാധം കേട്ടിടാറായി 
പ്രധാന ദൂതന്റെ ശബ്ദം മുഴങ്ങിടാറായ് 
ദൈവത്തിൻ കാഹള ധ്വാനികൾ ഉയർന്നിടാറായ് 
മഹിമയിൻ രാജൻ മേഘത്തേരിൽ വന്നിടാറായ് 
മഹിമ കണ്ടൊരു സാക്ഷികളെ ഉണരാം 
മണവാട്ടി സഭയെ സ്നേഹത്തിൻ എണ്ണ നിറക്കാം 
മാനവ ഹൃദയേ സുവിശേഷത്തിൻ തിരി തെളിച്ചിടാം 
മണവാളനേശുവെ എതിരേൽപ്പനായ് ഒരുങ്ങി നിന്നീടാം 

സീയോൻ പുത്രി രാവും പകലും കണ്ണീരൊഴുക്കിടാം 
സ്വസ്ഥത ഇല്ലാതെ വിശ്രമമില്ലാതെ എഴുന്നേറ്റു നിലവിളിക്കാം 2
വീഥിയെല്ലെങ്ങും ആത്മവിശപ്പാൽ തളർന്നുറങ്ങീടും നിൻ മക്കൾ തൻ 
രക്ഷക്കായി തലകൾ ഉയർത്തീടാം 
മഹിമ...
വിളഞ്ഞൊരു കതിരുകൾ ശത്രു ഒരുക്കും കെണിയിൽ വീഴാതെ 
അതിവേഗത്തിൽ കൊയ്‌തെടുക്കാം കറ്റകളാക്കിടാം 
ഇടവും വലവും അറിയാതുള്ളൊരു ജനകോടികളിന്മേൽ 
വഴി വിളക്കായ് തിരുവചനത്തിൻ പ്രഭ ചൊരിഞ്ഞീടാം 
കർത്താവിൻ ഗംഭീര...
മഹിമ...