Karthave En Balame

കർത്താവേ എൻ ബലമേ

Jeevadhara

Song 2017
Malayalam
കര്‍ത്താവേ എന്‍ബലമേ!
നിന്നില്‍ സ്നേഹം കാണുന്നു ഞാന്‍
മന്നില്‍ ഞാനൊരു പരദേശി
കര്‍ത്താവേ!…
കര്‍ത്താവേ….

പരനേ! നിന്‍ കൃപ പരിപാലനമെ
ശരണം നീയേ മരണംവരെയും
തരണം ദാനം മതിയാവോളം
വരണം നീയെന്‍ ഖേദം തീര്‍പ്പാന്‍
കര്‍ത്താവേ…….
ചിന്താതീതം തവ കാരുണ്യം
സന്താപത്തില്‍ സന്തോഷമതേ
സ്വന്തം നീയേ സന്തതസഖിയേ
കാന്താ നിന്‍ ദയസര്‍ഗ്ഗാത്മമേ
കര്‍ത്താവേ…..
ഒരുനാളും ഞാന്‍ തള്ളുകയില്ല
വരുന്നോരെന്നുടെ അരികില്‍ എന്നാല്‍
കരുതാം നിന്നുടെ വിഹിതമതെല്ലാം
പലതാം ചിന്തകള്‍ എന്മേലെറിയുക
കര്‍ത്താവേ….
വഴിയും സത്യവും ജീവനും നീയെന്‍
അരികില്‍ തേജസ്സിന്നരുണോദയമേ
കുരികില്‍ വീടും പക്ഷികള്‍ കൂടും
യാഹേ! നിന്നുടെ യാഗപീഠം
കര്‍ത്താവേ…2