Jeevithakaalam Cheruthallo

ജീവിതകാലം ചെറുതല്ലോ

Jeevadhara

Song 2017
Malayalam
ജീവിതകാലം ചെറുതല്ലോ  ഒഴുകി തീരുമതാതിവേഗം 2
സ്വർഗ്ഗവും നരകവുമുണ്ടല്ലോ നാം എങ്ങോട്ടൊഴുകീടുന്നു 2

സ്വർഗ്ഗം  പൂകാൻ  ഏകവഴി ദൈവമൊരുക്കി  മനുജർക്കായി 2
കാൽവറി  മലയിൽ ക്രൂശിതനായി യേശു തുറന്നു പുതിയ വഴി 2
ജീവിതകാലം ചെറുതല്ലോ 
യേശുവിൻ രണ്ടാം  വരവിങ്കൽ ആയിരം ആയിരം  ദൂതരുമായ് 2
മദ്ധ്യാകാശേ മേഘത്തിൽ എൻ മണവാളൻ  എഴുന്നെള്ളും 2
ജീവിതകാലം ചെറുതല്ലോ 
വിശുദ്ധന്മാർ  കല്ലറ വിട്ടിടും വീണ്ടും ജനിച്ചവർ  പറന്നീടും 2
യേശുവിൻ രക്തത്താൽ  കഴുകപ്പെട്ടോർ സ്വർഗ്ഗ സീയോൻ പുരിപൂകീടും 2
ജീവിതകാലം ചെറുതല്ലോ