Jeevickunnu Yeshu Jeevickunnu

ജീവിക്കുന്നു യേശു ജീവിക്കുന്നു

Jeevadhara

Song 2017
Malayalam
ജീവിക്കുന്നു യേശു ജീവിക്കുന്നു ഉയർത്തെഴുന്നേറ്റു ജീവിക്കുന്നു 
പാപിയുടെ രക്ഷയ്ക്കായി  ക്രൂശിതനായി തീർന്നു ഉയർത്തു ജീവിക്കുന്നു 2
തീയായി നിന്നിടാം ദേശത്തെ നേടിടാം  കാലിടറാതെ മുന്നേറിടാം 2
യേശുവിന്റെ സാക്ഷിയായി കഷ്ടം സഹിച്ചിടാം കത്തിജ്വലിച്ചിടാം 

നീറിടും  ദുഃഖത്തിൻ  വേളകളിൽ ആശ്വാസം  ഏകിടും യേശുപരൻ 
ആകുലങ്ങളില്ല  ഇനി ഭീതിയുമില്ല ധൈര്യമായി യാത്ര ചെയ്യും 2
തീയായി നിന്നിടാം
പാപങ്ങളേറ്റുപറഞ്ഞ് ഉപേക്ഷിച്ചിടാം കരുണയ്ക്കായി തിരുമുൻപിൽ യാചിച്ചിടാം 
കളങ്കമില്ലാതെ ഭൂവിൽ ജീവിച്ചിടാം തൻ വരവിനായി ഒരുങ്ങീടാം 2
തീ പടർന്നീടട്ടെ ആളി പടർന്നീടട്ടെ ബന്ധനങ്ങൾ എല്ലാം  അങ്ങ് കത്തി പോകട്ടെ 2
പാപബോധം നൽകിടുന്ന രോഗമെല്ലാം മാറ്റിടുന്ന പരിശുദ്ധാത്മാവിൽ കത്തിപ്പടർന്നിടട്ടെ 2
ജീവിക്കുന്നു യേശു ജീവിക്കുന്നു