Ithu Snehakudumbam

ഇത് സ്നേഹകുടുംബം

Jeevadhara

Song 2017
Malayalam
ഇതു സ്നേഹ കുടുംബം ഇതു സ്നേഹ കുടുംബം
ക്രിസ്തുയേശു നായകനാം  കാൽവരി കുടുംബം 2

ചേരുക ചേരുക  യേശുവേ നോക്കി ഓടുക ഓടുക  ക്രൂശേ  നോക്കി 2
ഒന്നായി  ഒരു മനമായി  യേശുവിനെ വാഴ്ത്താം  ഹാലേലുയ്യ 
ഒന്നായി  ഒരു മനമായി  യേശുവിനെ വാഴ്ത്താം  

നിന്റെ ദുഃഖങ്ങളെല്ലാം  മാറിടും നിന്റെ ഭാരങ്ങളെല്ലാം  നീങ്ങിടും 
സ്നേഹം പകരും  സ്നേഹനാഥൻ  യേശുവിൻ സ്നേഹം കുടുംബം 2
ചേരുക ചേരുക
നിന്റെ അകൃത്യങ്ങൾ എല്ലാം മോജിക്കും നിന്റെ രോഗങ്ങളെല്ലാം  സൗഖ്യമാക്കും 
ജീവൻ പകരും  ജീവനാഥൻ  യേശുവിൻ സ്നേഹ കുടുംബം 2
ചേരുക ചേരുക
വാന മേഘത്തിൽ യേശു വന്നിടും  തന്റെ കാന്തയാം  നിന്നെ ചേർത്തിടും 
എതിരേൽക്കാൻ ആയി ഒരുങ്ങി നിൽക്കും യേശുവിൻ സ്നേഹ കുടുംബം 2
ഇതു സ്നേഹ കുടുംബം
ചേരുക ചേരുക