Ennennum Njan Ninnadima

എന്നെന്നും ഞാൻ നിന്നടിമ

Jeevadhara

Song 2017
Malayalam
എന്നെന്നും ഞാൻ നിന്നടിമ നിൻ വകയാം
എന്നാളും നീ എൻ നാഥനാം
എന്നുടെ ഏക ആശ്രയവും

ശ്രേഷ്ട ഇടയൻ വിശ്വസ്ത മിത്രം
ജീവനെ നല്കിയൊരുറ്റ സഖി
നല്ല ഇടയനവൻ(2)
തന്നുടെ പ്രാണൻ എൻപേർക്കായ് തന്ന
പ്രാണസ്നേഹിതനവൻ;-

ഈ ലോകലാഭം ചേതമെന്നെണ്ണി
ലാക്കിലേക്കേകമായ് വന്നീടുന്നേ
വിശ്വത്തിൻ നായകനേ(2)
നീയല്ലാതൊന്നും വേണ്ട ഇപ്പാരിൽ
വേണം നിൻ കാഴ്ചശബ്ദം;-

ജീവന്‍റെ മാർഗ്ഗം ലോകത്തിനേകാൻ
ജീവജോതിസ്സയിത്തീരേണം ഞാൻ
ഒന്നേയെൻ ആശയിതേ(2)
തന്നീടുന്നേ ഞാൻ എന്നെ ഇന്നേരം
നിൻഹിതം നിറവേറ്റിടാൻ;-