Enikkente Priyan Mukham

എനിക്കെന്റെ പ്രിയൻ മുഖം

Jeevadhara

Song 2017
Malayalam
എനിക്കെന്റെ പ്രിയൻ മുഖം കണ്ടാൽ മതി 
എന്നുമെൻ പ്രിയൻ സ്വരം കേട്ടാൽ മതി 2
ഇഹത്തിലെൻ   വാസം  വേഗം  തീർന്നാൽ മതി 
എൻ പ്രിയൻ കൂടെനിക്കു  വസിച്ചാൽ മതി 2
എനിക്കെന്റെ പ്രിയൻ 
യെറൂശലേം  തെരുവിലൂടവൻ നടന്നു 
യാതന   എനിക്കായിട്ടവൻ  വഹിച്ചു 2
ചുടുനിണം  എൻ പേർക്കായ്  ചൊരിഞ്ഞു ക്രൂശിൽ 
പ്രാണനും  എനിക്കായിട്ടവൻ വെടിഞ്ഞു  2
എനിക്കെന്റെ പ്രിയൻ 
ഞാങ്ങണ  പെട്ടിയതിൽ കിടത്തിയാലും 
നീല നദി അതിൽ  ഒഴുക്കിയാലും 2
അതി സൗമ്യനായി എന്നെ തീർക്കും പ്രിയൻ 
നിത്യ കനാനിൽ  അണയ്ക്കും പ്രിയൻ 2  
എനിക്കെന്റെ പ്രിയൻ 
എണ്ണമില്ല എൻ പാപം  ക്ഷമിച്ചവൻ 
എണ്ണമില്ല നന്മ പകർന്നവൻ 2
ഇനിയും വരാമെന്ന വാക്ക് തന്നോൻ 
ഉണ്മയായ് എന്നെന്നും  പോറ്റും പ്രിയൻ 2
എനിക്കെന്റെ പ്രിയൻ