Enikkayoruthama Sampath

എനിക്കായൊരുത്തമ സമ്പത്ത്

Jeevadhara

Song 2017
Malayalam
എനിക്കായൊരുത്തമ സമ്പത്ത്

സ്വര്‍ഗ്ഗരാജ്യത്തിലൊരുക്കുന്നതാല്‍

ഇനി ലോകത്തെ സ്നേഹിച്ചീടുവാന്‍

ഒരു കാലത്തും പോകയില്ല ഞാന്‍

 

എന്‍റെ ആയുസ്സില്‍ ദിനമൊക്കെയും

അങ്ങേ മാത്രം ഞാനിനി സേവിക്കും

എന്‍റെ പ്രാണനായകനേശുവേ

നിന്‍റെ സ്നേഹം നീ എനിക്കേകിടണേ

 

ഏഴയാകുന്ന എന്നെ സ്നേഹിച്ച

നിന്‍റെ സ്നേഹം എത്രയോ ആശ്ചര്യം

എന്‍റെ പാപശാപങ്ങള്‍ നീക്കി നിന്‍

തിരു-ജീവനാല്‍ എന്നെ നിറച്ചല്ലോ

എന്‍റെ…

എന്‍റെ ദേഹവും തിരു ആലയമായ്

നിന്‍റെ ആത്മാവെ എനിക്കേകിയതാല്‍

തിരുനാമത്തിന്‍ മഹത്വത്തിനായ്

ജീവിപ്പാന്‍ കൃപ നല്‍കുക

എന്‍റെ…

പ്രിയന്‍ തേജസ്സില്‍ വെളിപ്പെടും നാളില്‍

ഞാനും തേജസ്സിന്‍ മുന്‍പില്‍ നില്‍ക്കുവാന്‍

എന്‍റെ ദേഹവും ദേഹി ആത്മാവും

സമ്പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നേന്‍

എന്‍റെ…