Ekanay Mahatbhuthangal

ഏകനായ് മഹാത്ഭുതങ്ങൾ

Jeevadhara

Song 2017
Malayalam
ഏകനായി  മഹാത്ഭുതങ്ങൾ    ചെയ്തിടുന്നോനെ 
ഏഴുതാരം  വലംകരത്തിൽ  ഏറിടുന്നോനെ 
എല്ലാ മഹിമയ്ക്കും  യോഗ്യനായ നാഥനെ 
ഇന്നും എന്നും  വാഴ്ത്തും ഞങ്ങൾ  നിന്റെ നാമത്തെ  2

ഞങ്ങൾക്കല്ല  കർത്താവേ  ഞങ്ങൾക്കല്ല  നിന്റെ 
നാമത്തിനു തന്നെ മഹത്വം 2

ആർത്തിരമ്പും ചെങ്കടലിൽ  പാത തീർത്തോനെ 
ആർത്തരായോർക്ക്  ആശ്രയമായ്   ചാരെ ഉള്ളോനെ 
ആർക്കും  വഴിമാറിടാത്ത  യൂദാ സിംഹമേ 
ആർത്തു പാടി  വാഴ്ത്തിടുന്നു  നിന്റെ നാമത്തെ 
ഞങ്ങൾക്കല്ല  കർത്താവേ
ദോഷികളാം ഞങ്ങളെയും  ഉദ്ധരിപ്പാനായി 
 ദേഹം എന്ന  ശീലചിന്തി യാഗമായോനെ 
ലോകത്തിന്റെ   പാപം  പേറിയ  ദൈവ കുഞ്ഞാടെ 
ലോകമെങ്ങും  സാക്ഷിച്ചീടാം നിന്റെ നാമത്തെ 
ഞങ്ങൾക്കല്ല  കർത്താവേ
കാഹളത്തിൻ   നാദവുമായി   മധ്യവാനത്തിൽ
കാത്തിരിക്കും  ശുദ്ധരെ  നീ ചേർത്തുകൊള്ളും നാൾ 
കൺകുളിർക്കെ  കാണും  ഞാനെൻ  പ്രാണനാഥനെ 
കോടി  ദൂതരോടൊപ്പം  വാഴ്ത്തും  നിന്റെ നാമത്തെ  
ഞങ്ങൾക്കല്ല  കർത്താവേ 4