Ee Jeevithameshuvinu

ഈ ജീവിതം യേശുവിനു

Jeevadhara

Song 2017
Malayalam
ഈ ജീവിതമേശുവിന് ഈ മാനസമേശുവിന് 
ഉണരൂ സോദരരെ  നാളെ നമുക്കല്ല 2
തിരു രക്തത്താൽ  യേശു ഒരുക്കിയ  വഴിക്കു നമ്മൾ  മുന്നേറാം 
ഇതുവഴിയായി  ക്രൂശിൽ തുറന്ന  പുതുവഴിയെ  നാം മുന്നേറാം 2
ഈ ജീവിതമേശുവിന്
പാപചേറ്റിൽ  മുങ്ങി താണൊരു ജീവിതമൊന്നായ് ഏകിടാം 
ലോക സുഖത്തിന്നേകി നശിച്ചൊരു മാനസമൊന്നായി കൈ മാറാം 2
ഈ ജീവിതമേശുവിന്
കണ്ണീർ  കഥകൾ  മാറ്റി വിരിക്കാൻ  ഒന്നിചോന്നായ്   മുന്നേറാം
കാടുകൾ  മേടുകൾ  ഓടി കയറാം നാളെ നമുക്കെന്നാർക്കറിയാം 2
ഈ ജീവിതമേശുവിന്
ഈ പാപ രസത്തിൽ  വീണു നശിക്കും മാനുഷ ഹൃത്തുകൾ  ഉണരട്ടെ 
വിജയപതാകകൾ  ഏന്തികൊണ്ടവർ   ക്രിസ്തുവിൻ  സാക്ഷികൾ ആകട്ടെ 2
ഈ ജീവിതമേശുവിന്
ഇന്നീ കാണും പൂക്കളെ നമുക്ക്  നാളെ കാണാൻ  കിട്ടില്ല 
ഇന്നീ വിളഞ്ഞൊരു  പൊന്നിൻ കതിരുകൾ നാളെ  കൊയ്യാൻ  കിട്ടില്ല 2 
ഈ ജീവിതമേശുവിന്
പൂർവ്വ പിതാക്കൾ കണ്ണീർ  തളിച്ചു  വിതച്ച  വിത്തുകൾ  വിളവായി 
എലി മാളങ്ങൾ  പറവ ക്കൂട്ടിൽ ചേരും  മുമ്പത്  കൊയ്തിടാം 2
ഈ ജീവിതമേശുവിന്
പ്രതിഫലമേകാൻ  അവനണയുമ്പോൾ നല്ലവനെന്നൊരു  പേർ കേൾക്കാം 
അത്യല്പത്തിൽ  വിശ്വസ്ത  നിൻ  രാജ്യം  കൈവശമാക്കിയിടുക  
ഈ ജീവിതമേശുവിന് 2