Anugrahakkadale Ezhunnalli
അനുഗ്രഹക്കടലേ എഴുന്നള്ളി
Jeevadhara
•Song 2017
Malayalam
•Lyrics (Malayalam)
അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി- ന്നനുഗ്രഹമടിയാരില്‍ അളവെന്യേ പകരാന്‍ പിച്ചളസര്‍പ്പത്തെ നോക്കിയ മനുജര്‍- ക്കൊക്കെയുമനുഗ്രഹജീവന്‍ നീ നല്‍കിയേ അനു.. എന്നില്‍നിന്നു കുടിച്ചീടുന്നോര്‍ ഉള്ളില്‍ നി- ന്നനുഗ്രഹ ജലനദിയൊഴുകുമെന്നരുളി നീ പന്ത്രണ്ടപ്പൊസ്തലന്മാരില്‍ കൂടാദ്യമായ് പെന്തക്കൊസ്തിന്‍ നാളിലൊഴുകിയ വന്‍നദി അനു.. ആത്മമാരി കൂടാതെങ്ങനെ ജീവിക്കും? ദേശങ്ങള്‍ വരണ്ടുപോയ് ദൈവമേ കാണണേ! യോവേല്‍ പ്രവാചകന്‍ ഉരച്ച നിന്‍ വാഗ്ദത്തം ഞങ്ങളിലിന്നു നീ നിവൃത്തിയാക്കീടണം അനു.. പരിശുദ്ധകാര്യസ്ഥന്‍ ഞങ്ങളില്‍ വന്നെല്ലാ- ക്കുറവുകള്‍ തീര്‍ക്കണം കരുണയിന്‍നദിയേ! വീട്ടിലും നാട്ടിലും വഴിയിലും പുഴയിലും ഏവര്‍ക്കുമനുഗ്രഹമടിയങ്ങളായിടാന്‍ അനു.. മരുപ്രദേശം പാട്ടോടുല്ലസിച്ചാനന്ദി- ച്ചേദനുതുല്യമായ് സുഗന്ധങ്ങള്‍ വീശണം പീശോന്‍ ഗീഹോന്‍നദി ഹിദ്ദേക്കല്‍ ഫ്രാത്തതും മേദിനിയില്‍ ഞങ്ങള്‍ക്കേകണം ദൈവമേ അനു.. കുരുടന്മാര്‍ കാണണേ! ചെകിടന്മാര്‍ കേള്‍ക്കണേ! മുടന്തുള്ളോര്‍ ചാടണേ! ഊമന്മാര്‍ പാടണേ! വീണ്ടെടുത്തോരെല്ലാം കൂട്ടമായ് കൂടി നിന്‍ എതിരേല്പിന്‍ഗാനങ്ങള്‍ ഘോഷമായ് പാടണം അനു.. സിംഹങ്ങള്‍ കേറാത്തവഴി ഞങ്ങള്‍ക്കേകണേ! ദുഷ്ടമൃഗങ്ങള്‍ക്കു കാടുകളാകല്ലേ! രാജമാര്‍ഗ്ഗേ ഞങ്ങള്‍ പാട്ടോടുമാര്‍പ്പോടും കുരിശിന്‍റെ കൊടിക്കീഴില്‍ ജയത്തോടുവാഴാന്‍ അനു.. സീയോന്‍ യാത്രക്കാരെ, ദൈവമേ ഓര്‍ക്കണേ! വഴിമദ്ധ്യേ അവര്‍ക്കുള്ള സങ്കടം തീര്‍ക്കണേ! വരുമെന്നരുളിയ പൊന്നുകാന്താ! നിന്‍റെ വരവിനു താമസം മേലിലുണ്ടാകല്ലേ! അനു..
Lyrics (English)
AnugrahaKadale ezhunnalli varikayi- nnanugrahamadiyaaril alavenye pakaraan – 2 picchalasarppatthe nokkiya manujar- kkokkeyumanugrahajeevan nee nalkiye – 2 anu.. ennilninnu kudiccheedunnor ullil ni- nnanugraha jalanadiyozhukumennaruli nee – 2 panthrandapposthalanmaaril koodaadyamaayu penthakkosthin naalilozhukiya vannadi – 2 anu.. aathmamaari koodaathengane jeevikkum? deshangal varandupoyu dyvame kaanane! – 2 yovel pravaachakan uraccha nin vagdatham njangalilinnu nee nivrutthiyaakkeetanam – 2 anu.. parishuddhakaaryasthan njangalil vannellaa- kkuravukal theerkkanam karunayinnathiye! – 2 veettilum naattilum vazhiyilum puzhayilum Evarkkumanugrahamadiyangalaayitaan – 2 anu.. marupradesham paattodullasicchaanandi- cchedanuthulyamaayu sugandhangal veeshanam – 2 peeshon geehonnadi hiddhekkal phraatthathum methiniyil njangalkkekanam dyvame – 2 anu.. kurudanmaar kaanane! Chekidanmaar kelkkane! mudanthullor chaadane! Oomanmaar paadane! – 2 veendedutthorellaam koottamaayu koodi nin ethirelpingaanangal ghoshamaayu paadanam – 2 anu.. simhangal keraatthavazhi njangalkkekane! dushtamrugangalkku kaadukalaakalle! – 2 raajamaargge njangal paattodumaarppodum kurishinte kodikkeezhil jayatthoduvaazhaan – 2 anu.. seeyon yaathrakkaare, dyvame orkkane! vazhimaddh e avarkkulla sankadam theerkkane! – 2 varumennaruliya ponnukaanthaa! Ninte varavinu thaamasam melilundaakalle! – 2 anu…