Varoo Varoo Daiva Janamae

വരൂ വരൂ ദൈവജനമേ

Jeevadhara

Songs 1997
Malayalam
വരൂ വരൂ ദൈവജനമേ
ഇതാണ് സുപ്രസാദ ദിവസം
ഇതാണ് രക്ഷയുടെ സമയം
ഇതാണൊരുക്കത്തിൻ നിമിഷം....
                                                         വരൂ...

ഒരു മക്കളായിത്തീരാം                 
നമുക്കൊരു ദൈവജനമായ് വളരാം  
ദൈവമാം യഹോവയെ ഒന്നായ് ചേർന്നു പാടാം -2  
അവന്റെ മഹിമയെ വർണ്ണിച്ചീടാം  -2
                                              വരൂ...

മനുഷ്യന്റെ ഇടയിൽ മേഘത്തിൻ കീഴിൽ   
രക്ഷയിനി ആരിലും നമുക്കില്ല
യേശുവിൽ രക്ഷയുള്ളൂ അവനെ മാത്രം 
                              നമസ്കരിക്കാം  
അവന്റെ മഹിമയെ വർണ്ണിച്ചീടാം -2
                                               വരൂ...

കർത്താവു ഗംഭീരനാദത്തോടെ              
വാനമേഘത്തിൽ വരുന്ന ദിവസത്തിൽ  
ഒരുങ്ങിനില്ക്കാം ഒരു ദൈവജനമായ്        
വിശുദ്ധിയായ് നമുക്കൊരുങ്ങിനില്ക്കാം  
അവന്റെ വരവിനായ് കാത്തിരിക്കാം -2
                                               വരൂ..

ഇൗ ലോകം നമ്മെ പകയ്ക്കുമ്പോൾ        
ഇൗ ജനം നമ്മെ നോക്കി ചിരിക്കുമ്പോൾ   
ഇൗ ലോകമോ ശാശ്വതമല്ല                   
ഇവിടെ നമ്മൾ പരദേശികൾ
നിത്യ രാജ്യത്തിലെത്തും കാലം               
നമുക്കാർത്തു പാടി സ്തുതിച്ചീടാം              
                                                  വരൂ..