Koodu Vittoduvil

കൂടു വിട്ടോടുവിൽ

Jeevadhara

Songs 1997
Malayalam
കൂടുവിട്ടൊടുവിൽ ഞാനെൻ നാട്ടിൽ
വീടിന്റെ  മുന്നിലെത്തും
പാടിടും ജയഗീതമേ ഞാൻപങ്ക-    
പ്പാടുകളേറ്റവനായ്

ഉറ്റവർ സ്നേഹിതർ പക്ഷം തിരിഞ്ഞുനിന്ന്   
മുറ്റുംവിടക്കെന്നെണ്ണിടുമ്പോൾ
പറ്റിച്ചേർന്നവൻ നിൽക്കുമേ ഒടുവിലെൻ   
പക്ഷത്തുചേർന്നീടുമേ
                                  കൂടുവിട്ടൊടു......1
                                  പാടിടും................2
ലോകമെനിക്കുവേണ്ട ലോകത്തിനിമ്പംവേണ്ട   
പോകണമേശുവിൻ പാതേ നോക്കി
ഏകുന്നു സമസ്തവും ഞാൻ എന്റെ   
ഏകനാഥനെ നിനക്കായ്
                                  കൂടുവിട്ടൊടു.......1
                                  പാടിടും.................2
പ്രാപഞ്ചികമാകും പ്രകൃതമെല്ലാം മാറും  
പ്രാണപ്രിയനോടുകൂടെന്നും ഞാൻ
പ്രാക്കൾ കണക്കെ പറക്കും-നാമന്ന്  
പ്രാപിക്കും രൂപാന്തരം
                                കൂടുവിട്ടൊടു.........1
                                പാടിടും...................2