Vishudhathmave

വിശുദ്ധാത്മാവേ

Jeevadhara

Songs 2008
Malayalam
വിശുദ്ധാത്മാവെ (എഴുന്നള്ളേണമെ) - 3
മൺമയമാകുമെൻ മർത്ത്യശരീരത്തിൽ
തിരുശക്തി പകരണമെ
തവസൗഖ്യം നൽകണമേ  2
                              വിശുദ്ധാത്മാവെ...1

മനുവേലിൻ മാമോദീസാ സമയെ
യോർദ്ദാൻ നദി മുകളിൽ   2
വെള്ളരിപ്രാവുപോൽ താണു വന്നിറങ്ങിയ
ത്രിത്വത്തിൽ മൂന്നാമനെ
അനുഗ്രഹം ചൊരിയണമെ അടിയനിൽ
അനുഗ്രഹം ചൊരിയണമെ
                              ​​​​​​​​​വിശുദ്ധാത്മാവെ...1

പ്രലോഭനങ്ങളാലെ എൻ രക്ഷകനെ
പരീക്ഷിച്ച ശത്രുവിനെ   2
തകർക്കുവാൻ എന്റെ നാഥനെ നയിച്ച
പരിശുദ്ധാത്മനെ
ജയാളിയായ് നയിക്കേണമെ അടിയനെ
ജയാളിയായ് നയിക്കേണമെ
​​​​​​​​​                                    വിശുദ്ധാത്മാവെ...1
 
സെഹിയോൻ മാളികയിൽ സംഘടിച്ച
പൂർവ്വ പിതാക്കന്മാരെ  2
അഗ്നിനാവുകളാൽ ആഗതനായി
അഭിഷിക്തരാക്കിയോനെ
അഭിഷിക്തനാക്കേണമെ അടിയനെ
അഭിഷിക്തനാക്കേണമെ
​​​​​​​​​                                    വിശുദ്ധാത്മാവെ...1

ആത്മമണാളന്റെ വരവിൽ മദ്ധ്യാകാശെ
മൃതരാം വിശുദ്ധന്മാരെ  2
ജീവനോടിരിക്കും വിശുദ്ധരോടൊത്ത്
എത്തിക്കും ഉയർപ്പിൻ പ്രഭോ!
എത്തിക്കണെ കാന്തൻ സന്നിധൗ അടിയനെ
എത്തിക്കണെ കാന്തൻ സന്നിധൗ
​​​​​​​​​                                   വിശുദ്ധാത്മാവെ...2