Shaanthiyin Doothu

ശാന്തിയുടെ ദൂത്

Jeevadhara

Songs 2008
Malayalam
ശാന്തിയിൻ ദൂതുമായ് ധീരമായ് പോരാടിടാം
സൈന്യവീരൻ യേശുനാഥൻ മുൻപിലുള്ളതാൽ   2
അലരിവൃക്ഷക്കൊമ്പിൽ നിന്നും എടുക്കുക നിൻ കിന്നരം
വീണ്ടെടുപ്പു പ്രാപിച്ച വിശുദ്ധ ജനമേ   2
           ​                ശാന്തിയിൻ...1

പാപത്തിൻ അടിമയിൽ പതിച്ചിടും പതിതരേ
നിരാശ ഭയ വ്യാധിയാൽ ചകിതരായോർക്കായ്   2
പോയിടാം നാം ഒാതിടാം രക്ഷയിൻ സുവാർത്തയെ
നേടിടാം ആത്മാക്കളെ സ്നേഹനാഥനായ്   2
               ​            ശാന്തിയിൻ...1

പിൻതിരിഞ്ഞു നോക്കേണ്ട മുൻപിലുണ്ടു നായകൻ
പിൻപെ പോയീടുക നീ പാരിടത്തിൽ ധൈര്യമായ്   2
പോർക്കള മേടുകളെ അനായാസം കടക്കുവാൻ
ധരിക്കുക സർവ്വായുധങ്ങൾ വിജയം നിശ്ചയം  2
​​                          ശാന്തിയിൻ...1

കഷ്ടനഷ്ടശോധനകൾ ഏതുമില്ലെന്നോർക്കുക
സ്വജീവനെ ത്യജിച്ചുകൊണ്ടീശനെ സ്മരിക്കുകിൽ   2
നല്ല യുദ്ധസേവ ചെയ്തു ഒാട്ടം തികച്ചീടുക            
നീതിമാനാം ദൈവം നീതിയിൻ കിരീടം നൽകിടും   2
                       ശാന്തിയിൻ...2
                          അലരി..2
                          ശാന്തിയിൻ...1