Paadam Namme Marannu

പാടം നമ്മെ മറന്നു

Jeevadhara

Songs 2008
Malayalam
പാടാം നമ്മെ മറന്നു നമ്മൾ
സ്തുതിക്കാം നാം യേശുരാജനെ   2
 
ഇൗയൊരായുസ്സേ നമുക്കുള്ളു സോദരാ
ദൈവത്തെ ആരാധിക്കാൻ
ഇൗയൊരായുസ്സേ നമുക്കുള്ളു സോദരാ
ദൈവത്തിന്നായ് ജീവിക്കാൻ
                              പാടാം...2

നന്മയ്ക്കായ് മാത്രമേശു ചെയ്യുന്നെല്ലാം
കഷ്ടതയിൽ നമ്മെ താൻ കൈവിടുമോ  2
പാപങ്ങളെല്ലാം മോചിക്കുന്നു    
രോഗങ്ങളെല്ലാം സുഖമാക്കുന്നു  2
ഹാലേലുയ്യാ ഹാലേലുയ്യാ  2
                             ഇൗയൊരാ...
                             പാടാം...

നിരാശപ്പെടാൻ കാര്യം പത്തുണ്ടെങ്കിൽ
ആനന്ദിക്കാനുള്ളതായിരങ്ങൾ   2
കരഞ്ഞെന്തിന്നായുസ്സു പാഴാക്കുന്നു
സ്തുതിച്ചു നിൻ വിശ്വാസം വെളിവാക്കിടുക   2
ഹാലേലുയ്യാ ഹാലേലുയ്യാ   2
                              ഇൗയൊരാ...
                              പാടാം...2